1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Monday, June 24, 2013

കലാമണ്ഡലത്തില്‍ ഒരു സമരം :

കലാമണ്ഡലത്തില്‍   ഒരു സമരം :-


കലാമണ്ഡലം ഗവര്മെന്റ് ഏറ്റ്എടുക്കുന്നതിനു മുമ്പ് ഭക്ഷണം ,എണ്ണ.സോപ്പ്,വസ്ത്രം ,അലക്ക് ക്ഷൌരം എന്നിവ എല്ലാം സൌജന്യം ആയിരുന്നു .പിന്നീട് ഗവര്മെന്റ്റ് ഏറ്റ്എടുത്തപ്പോള്‍ സ്ടയിപ്പന്റ്റ് ആയി കിട്ടിയിരുന്ന ഇരുപത്തഞ്ചു രൂപയില്‍  പതിനെട്ടു രൂപ ആയിരുന്നു ഭക്ഷണ ചെലവ് .കഞ്ഞി ആയിരുന്നു കാലത്തെ ഭക്ഷണം .ഉച്ചക്കും രാത്രിയും ഊണ് .ഉഴിച്ചില്‍ക്കാലത്ത് വേഷ വിദ്യാര്ത്ഥികള്ക്കും വേഷം അധ്യാപകര്‍ക്കും കഞ്ഞിക്ക് നെയ്യ് കൊടുക്കും .മറ്റാര്‍ക്കും ഇല്ല.എല്ലാ വിദ്യാര്ത്ഥികളും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം .പന്തിയില്‍  രണ്ടു തരം എന്നഈ സമ്പ്രദായം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു ഞാന്‍  മുന്‍ കൈ  എടുത്ത് നെയ്യ് കിട്ടാതവരായ ഞങ്ങള്‍  ചേര്‍ന്ന്  കാലത്ത് എട്ടരക്ക് ബെല്ലടിക്കാന്‍ അനുവദിക്കാതെയും കഞ്ഞി കുടിക്കാതെയും സമരം പ്രഖ്യാപിച്ചു .ഫലമുണ്ടായി .പിറ്റേന്ന് മുതല്‍ എല്ലാവര്‍ക്കും  നെയ്യ് കിട്ടുക പതിവായി .ഇവിടം മുതല്‍  ഞാന്‍ അധികൃതര്‍ക്ക്  ഒരു നോട്ടപ്പുള്ളിയും വിദ്യാര്ഥികള്ക്ക് ഒരു കുട്ടി നേതാവും ആയി മാറി. ആത്മാര്ഥതയോടെ ഉള്ള ഒരു സമരം ആയിരുന്നു അത് .                                                                 

No comments:

Post a Comment