1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Wednesday, June 26, 2013

അടിസ്ഥാന കഥകളി സംഗീത അഭ്യ സന സമ്പ്രദായം

 വന്ദനശ്ലോകം ,തോടയം പുറപ്പാട്,മേളപ്പദം                    കഥകളിയിലെ കഥാപാത്രങ്ങള്‍പദങ്ങള്‍ മുദ്രകളിലൂടെ അവതരിപ്പിക്കുമ്പോള്‍ മുദ്രകള്‍ക്കൊപ്പം ഭാവവും പ്രകടിപ്പിക്കുന്നു. പാട്ടുകാരന്‍,പാടുന്ന പദങ്ങള്‍ക്കൊപ്പം സംഗീതം കൊണ്ട് ഭാവം കൊടുത്ത് നടനെ സഹായിക്കുന്നു.അതിനു ഗായകന്‍ സ്വയം ഉള്‍ക്കൊണ്ടു പാടുമെങ്കിലേ അനുഭവം ഉണ്ടാകൂ.ഒരു ഗായകനു അതിനുള്ള കഴിവു ലഭിക്കണമെങ്കില്‍ അടിസ്ഥാനപരമായ പരിശീലനവും ശബ്ദഗുണവും താള ബോധവും അത്യാവശ്യമാണു.കഴിവുള്ള ഒരു ഗുരുനാഥന്റെ കീഴിലുംശിക്ഷണത്തിലും നിരന്തരമായ കളരി പരിശീലനം കൊണ്ടും മാത്രമേ അതിനു കഴിയുകയുള്ളു.ഒരു കഥകളിസംഗീത വിദ്യാര്‍ത്ഥി കലാവാസനയും ക്ഷമാശീലവുംത്യാഗ മനസ്ഥിതിയും   ഉള്ളവന്‍ ആയിരിക്കണം.ഗുരുനാഥന്റെ കീഴില്‍ അഭ്യസിച്ചു തുടങ്ങുന്നതോടെ ദിവസവും കാലത്ത് ചുരുങ്ങിയത് 2 മണിക്കൂര്‍ ഗുരുനാഥന്റെ സാന്നിദ്ധ്യത്തില്‍ സപ്തസ്വരങ്ങള്‍ ഗീതങ്ങള്‍ ,വര്‍ണ്ണങ്ങള്‍ എന്നിവ സാധകം ചെയ്യണം. പിന്നീട് തോടയം വന്ദനശ്ലോകങ്ങള്‍ പുറപ്പാട് എന്നിവയാണു അഭ്യസിക്കേണ്ടത്.അതു ഗുരുവിന്റെ കീഴില്‍ അഭ്യസിക്കുന്നതോടൊപ്പം കളരിയില്‍ ശങ്കിടി പാടി ശീലിക്കുന്നു.തോടയം ,പുറപ്പാട് ശീലിക്കുന്നതോടൊപ്പം കഥകളിയില്‍ പതിവുള്ള എല്ലാ താളങ്ങളുടേയും അതിന്റെ കാലത്തിന്റെയും അറിവു ലഭിക്കാന്‍ സാധിക്കുന്നു.അതിനാല്‍ തോടയം പുറപ്പാട് കൈകാര്യം ചെയ്യാന്‍ തയ്യാറാവണം. അതിനുള്ള സാഹചര്യവും ഉണ്ടാവണം.                                                                                           കഥകളി സംഗീതം ഒരു പാരമ്പര്യ സംഗീതമാണു.അതിനു ഒരു പ്രത്യേക ബാണി അഥവാ ശൈലി ആണു. അഷ്ടപതി പോലെ സോപാന സംഗീതത്തോട് ബന്ധപ്പെട്ടതാണു കഥകളി സംഗീതം. അതു സ്വരങ്ങള്‍ കൊണ്ട് ചിട്ടപ്പെടുത്തിയതല്ല.പാരമ്പര്യമായി കൈമാറുന്ന സമ്പ്രദായമാണു.                                                                                                           തോടയം വന്ദനശ്ലോകം പുറപ്പാട് എന്നിവ രംഗ വന്ദനത്തിനുള്ള സന്ദര്‍ഭങ്ങള്‍ ആണു. അതിനാല്‍ പൊതുവെ ഭക്തി ഉള്‍ക്കൊണ്ട് പാടുകയേ വേണ്ടൂ. ഈ സന്ദര്‍ഭങ്ങളില്‍ മനോധര്‍മ്മമായി യാതൊന്നും ചെയ്യേണ്ട ആവശ്യമില്ല. എല്ലാ കലാകാരന്മാരുടേയും പ്രതിനിധിയായി പാട്ടുകാരന്‍ നടത്തുന്ന രംഗവന്ദനമാ‍ണു വന്ദന ശ്ലോകങ്ങള്‍.ഭക്തിരസത്തോടെ ആണു ഇതു പാടുന്നത്. നടന്മാരും മേളക്കാരും ഈ  സന്ദര്‍ഭത്തെ ആദരിക്കുകയും ചെയ്യുന്നു.                                                                                                                             വന്ദനശ്ലോകങ്ങള്‍ക്ക് അടിസ്ഥാനമായി തന്നെ ഓരോ വരികള്‍ക്കും ഗതികളുടെ സമയം നിര്‍ണ്ണയിച്ചു കൊണ്ടാണു അഭ്യസിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ ആ നിര്‍ണ്ണയം പാലിക്കേണ്ടതുണ്ട്.എങ്കില്‍ മാത്രമേ ഭക്തിഭാവം ഉണ്ടാവുകയുള്ളു.അല്ലാതെ ആലാപനം കൊണ്ട് വിക്ര് തമാക്കരുത്.    
                                                                                                                       പുറപ്പാടിനു ശേഷം മേളപ്പദം അഭ്യസിക്കണം ചെമ്പ താളത്തില്‍ പല കാലങ്ങളിലായും പല രാഗങ്ങളില്‍ ആയും പാടി ഉറപ്പിച്ച ശേഷം ചെണ്ട മദ്ദള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കളരിയില്‍ ഇലത്താലം ഉപയോഗിച്ച് താളം പിടിച്ചു ശീലിക്കുകയാണു ചെയ്യുന്നത്. എന്നാലേ മേളവും താളവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയൂ. ഈ സമയം പാട്ടുകാരനായ ആശാനും മേളക്കാരനായ ആശാനും കളരിയില്‍ ഉണ്ടായിരിക്കണം.മേളപ്പദം നിരന്തരം ശീലിക്കുന്നത് നല്ലതാണു. അഭ്യസനം പൂര്‍ത്തിയായാല്‍ അരങ്ങേറ്റം നടത്താവുന്നതാണു .

No comments:

Post a Comment