1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Monday, June 24, 2013

.കാവുങ്ങല്‍ മാധവപ്പണിക്കരാശാന്‍ (കഥകളി സംഗീതം)

കാവുങ്ങല്‍ മാധവപ്പണിക്കരാശാന്‍                              കലാമണ്ഡലത്തിലെ പഠനകാലം. ഞങ്ങള്‍ക്ക് ആട്ടക്കഥയിലെ നടപ്പില്ലാത്ത ഭാഗങ്ങളും പഠിപ്പിച്ചിരുന്നു. നടപ്പില്ലാത്ത ഭാഗങ്ങള്‍ ആയതിനാല്‍ ഞങ്ങള്‍ വലിയ ഉത്സാഹത്തില്‍ ആയിരുന്നില്ല. അപ്പോള്‍ മാധവപ്പണിക്കരാശാന്‍ പറഞ്ഞു“കുട്ടികളേ, ഇന്നത്തെ പുതുമകള്‍ ഒന്നും കണക്കാക്കേണ്ട. ഇതൊക്കെ ഒരു കാലത്ത് വേണ്ടി വന്നേക്കും”പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി അന്നു പറഞ്ഞത് പല അവസരങ്ങളിലും അനുഭവങ്ങളില്‍ നിന്നു ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.     

No comments:

Post a Comment