നമ്പീശനാശാന്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍.....കഥകളി സംഗീതത്തിന്റെ സ്വാധീനം
 |
KALAMANDALAM NEELAKANDAHAN NAMBISSAN |
കഥകളി സംഗീതത്തിന്റെ ഭദ്രതയെ നില നിര്‍ത്താന്‍ ആത്മാര്‍ത്ഥമായി ത്യാഗങ്ങള്‍ സഹിച്ചു പ്രവര്‍ത്തിച്ചിരുന്ന ആചാര്യന്മാരില്‍ എന്ത് കൊണ്ടും മുന്നില്‍ ആയിരുന്നു നമ്പീശന്‍ ആശാന്‍(കലാമണ്ഡലം നീല കണ്ഠന്‍ നമ്പീശന്‍).അദ്ദേഹത്തിന്റെ ശിഷ്യന്മാരായ പാട്ടുകാരാണ് കഥകളി രംഗത്ത് പ്രവര്ത്തിച്ചു വരുന്നത് .എന്നാല്‍ കഥകളി സംഗീതത്തിനു വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നാണ് ചിലരുടെ അഭിപ്രായം .ഒരു കാര്യം ശരിയാണ് ,.കഥകളി സംഗീതത്തിന്റെ അന്തസ്സത്തയെ ബഹുമാനിച്ച് അദ്ദേഹം അതിനെ വികൃത മാക്കിയില്ല എന്നത് സത്യമാണ് .അതില്‍ അടിയുറച്ച വിശ്വാസത്തോടെ ശക്തരായ കുറെ ശിഷ്യന്മാരെ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത് .കൈ നനയാതെ മീന്‍ പിടിക്കുന്നവരെ സംബന്ധിച്ച് അദ്ദേഹം വെറുമൊരു പാട്ടുകാരന്‍ മാത്രം ആയിരിക്കാം .ഞാന്‍ നമ്പീശന്‍ ആശാന്റെ കൂടെ കഴിയുന്നത്ര സന്ദര്‍ഭങ്ങളില്‍ കഥകളി രംഗങ്ങളില്‍ ഉണ്ടായിരുന്നു .
No comments:
Post a Comment