1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Saturday, August 1, 2015

അവാർഡും വിദേശപര്വ ട ന വും പിന്നെ മാധ്യമങ്ങളും

മോഹനന്‍.പി.ശ്രീകൃഷ്ണപുരം: എന്റെ അച്ഛൻ മരിച്ച് അധികം ആകുന്നതിനു മുമ്പ് ആണ് .അദ്ദേഹം എഴുതി വച്ചിരുന്ന ചില കുറിപ്പുകളുടെ കോപ്പി  ചില  പ്രശസ്ത  പത്ര ലേഖകർ വാങ്ങി കൊണ്ടു പോവുകയുണ്ടായി. കഥകളി രംഗത്തെ അനുഭവങ്ങളും ഈ സംഗീതത്തിൽ അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകളും അതിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പക്ഷെ കൊണ്ടു പോയതല്ലാതെ പിന്നെ അതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അതിൽ ഒരു പത്ര പ്രവർത്തകനെ നേരിൽ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചത് അച്ഛന് എന്തെങ്കിലും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും വിദേശ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടോ എന്നുമാണ് .
....................................................... കൂറുപ്പാശാൻ നമ്പീശനാശാൻ ഗംഗാധരാശാൻ തുടങ്ങി സീനിയറായ മഹാപ്രതിഭകൾക്ക്‌ പോലും വിരളമായി ലഭിച്ചിര്യ ന്ന ബഹുമതികൾ വെറും 54 വർഷത്തെ ജീവിതത്തിനിടയിൽ നേടി എടുത്തില്ല എന്നത്  വാസ്തവമാണ് .പിന്നെ അമേരികയിലോ.യൂറോപ്പിലോ ഫ്രാൻസിലോ ഉള്ള ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ കേരളത്തിൽ ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിൽ തിരുർ നമ്പീശൻ എന്നൊരു കഥകളി പാട്ടുകാരൻ ഉണ്ടെന്ന് കേട്ടറിഞ്ഞ് ഇവിടെ വന്ന് അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടു പോയി അവരുടെ നാട്ടിൽ പരിപാടികൾ അവതരിപ്പിക്കാൻ തക്കവണ്ണമുള്ള പ്രശസ്തി ഉള്ള കലാകാരൻ ആയിരുന്നില്ല തിരുർ നമ്പീശൻ എന്നതും വാസ്തവം തന്നെ
               ..................................: ആ പത്രപ്രവർത്തകർ അതൃ കൊണ്ടു പോയതു കൊണ്ട് ഒരു ഗുണം ഉണ്ടായി. അച്ഛൻ അതിൽ നിരത്തിയ ചില കാഴ്ചപ്പാടുകൾക്കും വിയോജിപ്പുകൾക്കും അക്കമിട്ട് മറുപടി പറയുന്ന തരത്തിലുള്ള ചില ലേഖനങ്ങൾ മറ്റു ചില കലാകാരൻ മാരുടെ ലേഖനങ്ങളിൽ ഉൾക്കൊള്ളിച്ചു. ചോദ്യവും ചോദ്യകർത്താവും ഇല്ലെങ്കിലും ഉത്തരങ്ങൾ എല്ലാവരും കണ്ട് ആസ്വദിച്ചു. മറു ചോദ്യ o ഉയർത്താൻ അദ്ദേഹം  ഉണ്ടായിരുന്നു മില്ലല്ലോ