1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Friday, July 17, 2015

KATHAKALI PADAM . ..SUKHAMO DEVEE.. KALAMANDALAM TIRUR NAMBISSAN

സുഖമോ ദേവീ എന്നു തുടങ്ങുന്ന ,ഈ കഥകളി പദം ലവണാസുരവധം കഥകളിയിൽ നിന്നാണ് .മറ്റ് ഏതൊരു കഥകളി ഗായകൻ ആലപിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കലാമണ്ഡലം തിരൂർ നമ്പീശൻ ആശാൻ ഇതിൽ പാടിയിരിക്കുന്നത് .ഇതു പോലെ മറ്റ് ഏതൊരു പദത്തിന്റെ ആലാപനത്തിലും പദങ്ങളെ ട്രീറ്റ് ചെയ്യുന്ന കാര്യത്തിലും ഇദ്ദേഹത്തിന്റെ പ്രത്യേകത വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്  അനുസ്മരണങ്ങളിലും ലേഖനങ്ങളിലും മറ്റും തെങ്ങിനെ കുറിച്ചു പറയേണ്ടിടത്ത് തെങ്ങില്‍ കെട്ടിയ പശുവിനെ  കുറിച്ചു പറയുന്ന പോലെ വഴി മാറി പോകുക മാത്രമാണു പതിവ്. അദ്ദേഹത്തെ ആസ്വദിച്ചിരുന്ന തലമുറയില്‍ പെട്ടവരല്ല എന്നതോ  അദ്ദേഹത്തെ ആസ്വദിച്ചിരുന്നവരില്‍ പലരും പ്രഭാഷണത്തിലോ ലേഖനത്തിലോ ചാതുര്യം ഉള്ളവര്‍ അല്ലാതെ പോയതോ , ഇന്നത്തെ തലമുറക്ക് ആസ്വാദനം സുഗമം ആകും വിധം  അദ്ദേഹത്തിന്റെ ആലാപത്തിന്റെ വ്യക്തമായ  ശബ്ദലേഖനങ്ങള്‍ ( ഓഡിയോ /വീഡിയോ)  വളരെ വിരളമാണു എന്നതോ ഒരു സ്ഥാപനത്തിലെ സ്ഥിരം  അദ്ധ്യാപകന്‍ ആവാതെ പോയതോ ഒക്കെ   ആവാം അതിനു പിന്നില്‍ .  ഇദ്ദേഹത്തെ പോലെ  അല്ല മറ്റ് പല കഥകളി ഗായകരും  പാടിയിരുന്നത്/ ഇന്നു പാടുന്നത്  എന്നതില്‍ യാതൊരു സംശയവും ഇല്ല . ആ വഴി  അദ്ദേഹത്തിന്റെ മാത്രം ആയിരുന്നുവോ? .   . തിരൂര്‍  നമ്പീശനാശാന്റെ കൂടി ശിഷ്യനായ ഡോ.  വെള്ളിനേഴി അച്ചുതൻ കുട്ടിയാണ്  ഈ സംഗീത വഴിയെ വ്യാഖ്യാനിക്കുവാൻ -( അതിനുള്ള കാരണങ്ങള്‍ സഹിതം) -ചെറുതായെങ്കിലും ശ്രമം നടത്തിയിട്ടുള്ളത്.

No comments:

Post a Comment