1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Friday, July 10, 2015


ആകാശവാണി കോഴിക്കോട്‌ കഥകളിപ്പദങ്ങൾ ,... പാടുന്നത് കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ ...കൂടെ പാടുന്നത് കലാമണ്ഡലം തിരുർ നമ്പീശൻ ???? സംശയിക്കേണ്ട അനൗൺസർക്ക് തെറ്റിയ തൊന്നും അല്ല ......
 കഥകളി അരങ്ങിലെ ചെണ്ടവാദനത്തിന്റെ കുലപതി ആയിരുന്ന സാക്ഷാൽ കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ തന്നെയാണ് ഈ കഥകളിപ്പദം അവതരിപ്പിക്കുന്നത് .ഇവരോടൊപ്പം മദ്ദളവാദകനായി രു ന്ന പ്രശസ്ത മദ്ദള കലാകാരൻ ശ്രീ.കലാമണ്ഡലം നാരായണൻ നായർ ആശാനാണ് ഈ വിചിത്ര വാർത്ത വിവരിച്ചത് .വർഷങ്ങൾക്ക് മുമ്പാണ് .എകദേശം 1960കളോടടുത്ത കാലഘട്ടം .കോഴിക്കോട് ആകാശവാണിയിൽ വൈകന്നേരം 7 മണി മുതൽ ഏഴര വരെ കഥകളി പദം പ്രക്ഷേപണം ചെയ്യുക പതിവായിരുന്നു .അച്ചുണ്ണി പൊ തു വാൾ ആശാൻ ഇടയ്ക്കിടെ കഥകളി പദം അവതരിപ്പിച്ചിരുന്നു. കൂടെ പാടാൻ നമ്പീശൻ കുട്ടി(തിരൂർ നമ്പീശൻ ) തന്നെ വേണമെന്നു ആശാനു നിർബ്ബന്ധമായിരുന്നു .തിരൂർ നമ്പീശന്റെ ഒരു വർഷം ജൂനിയർ ആയി കലാമണ്ഡലത്തിൽ ചേർന്ന നാരായണൻ നായർ ആയിരുന്നു മദ്ദളം .അക്കാലത്തൊക്കെ ഞരളത്തിന്റെ യും പ്രോഗ്രാം ആകാശവാണിയിൽ ഉണ്ടായിരുന്നു .
 അക്കാലത്ത് കലാമണ്ഡലം നീലകണ്ഠൻ നസീശൻ നെടുങ്ങാടി എന്നിവരായിരുന്നു കളിയരങ്ങിൽ നിറഞ്ഞു നിന്നിരുന്നത് .അന്ന് കലാമണ്ഡലത്തിൽ 28 വിദ്യാർത്ഥികളായിരുന്നു ആ കെ ഉണ്ടായിരുന്നത് എന്നും നാരായണൻ നായർ ആശാൻ ഓർമ്മിക്കുന്നു .കലാമണ്ഡലം ഗോപി ,കെ .ജി.വാസുദേവൻ നായർ തുടങ്ങിയവരെല്ലാം സീനിയർ വിദ്യാർത്ഥികൾ ആയിരുന്നു .ഇതിൽ കലാമണ്ഡലം ഗോപി ( സാക്ഷാൽ ഗോപി ആശാൻ തന്നെ ) പിന്നീട് കലാമണ്ഡലത്തിലെ അധ്യാപകനായി. പന്തളം കേരള വർമ്മ  ശ്രീ എം പി എസ് നമ്പൂതിരി  ,ശ്രീ മഞ്ചേരി ശങ്കരനാരായണൻ  (ഇപ്പോൾ കൽക്കട്ടയിൽ) എന്നിവരും അക്കാലത്തെ വിദ്യാർത്ഥികളായി രുന്നു .                                കൃഷ്ണൻകുട്ടി പൊതുവാളാ ശാന്റെ കൂടെ തിരൂർ നമ്പി ശൻ പാടിയിരുന്നതായി പറഞ്ഞു കേട്ടിരുന്നു.' എന്നാൽ അച്ചുണ്ണി പൊതുവാളാ ശാനെ കുറിച്ച് (അദ്ദേഹം പാടു മാ യി രു ന്നു എന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശങ്കിടിപ്പാട്ടുകാരനായിരുന്നു തിരൂർ നമ്പീശൻ എന്നും) എനിക്ക് ഇതു പുതിയ അറിവു തന്നെ .മാത്രമല്ല ക്ഷേത്ര അടിയന്തിരങ്ങളെ കുറിച്ചും ചിട്ടകളെയും സമ്പ്രദായങ്ങളെയും കുറിച്ച് അച്ചുണ്ണി പൊതുവാളോളം അറിവുള്ളവർ ഉണ്ടായിരുന്നില്ലെന്നും നാരായണൻ നായരാശാൻ പറയുകയുണ്ടായി .അച്ഛനൊപ്പം നിരവധി അരങ്ങുകളിൽ ചെണ്ടവാദകനായി    ഇദ്ദേഹത്തെ കാണാൻ ഉള്ള ഭാഗ്യം എനിക്കും ഉണ്ടായി .ആ മഹാത്മാവിന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു. ഒപ്പം ഈ വിലയേറിയ വിവരങ്ങൾ പകർന്നു തന്ന ശ്രീ കലാമണ്ഡലം നാരായണൻ നായർ ആശാനു നന്ദി പറഞ്ഞു കൊള്ളട്ടെ


No comments:

Post a Comment