1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Saturday, April 12, 2014

തിരൂര്‍ നമ്പീശനും ഒരു സിനിമാ ഷൂട്ടിങ്ങും

പണ്ട് കഥകളി കലാകാരന്മാര്‍ അവരുടെ കലാപ്രകടനത്തിന്റെ ഓഡിയോ വീഡിയോ റെക്കോറ്ഡ് ചെയ്യപ്പെടുന്നതിനെ എതിത്തിരുന്നു എന്നു കേട്ടിട്ടുണ്ട്.ഇന്നത്തെ ആസ്വാദകരെ സംബന്ധിച്ചിടത്തോളം അതൊരു കനത്ത നഷ്ടം തന്നെ ആണു. ആ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഒരു വിലപേശലിലൂടെ ഒരുറോയല്‍ട്ടിക്കായിരുന്നില്ല തങ്ങളുടെ കലക്ക് മൂല്യ ച്യുതി ഉണ്ടാവുമോ എന്ന ഭീതി ആയിരുന്നിരിക്കണം അതിനു പിന്നിലെ ചേതോവികാരം. തങ്ങള്‍ കൈകാര്യം ചെയ്യുന്ന കലയോടുള്ള നിഷ്കളങ്ക ഭക്തി ആയിരുന്നു അതിനു നിദാനം എന്നു തോന്നുന്നു. എന്റെ പിതാവു ഉള്‍പ്പെടുന്ന ഇളയ തലമുറയിലും ഇത്തരം നിഷ്കളങ്ക ഭക്തിയുടെ സ്വാധീനം കാണാം. ഉദാഹണമായി പറയാം. എഴുപതുകളില്‍ ചെണ്ട എന്ന സിനിമയില്‍ അഭിനയിക്കാനും ക്ഷണം ലഭിച്ചുവത്രെ. (ആ പാട്ട് യേശുദാസിനെ കൊണ്ട് തന്നെ പാടിച്ചാലേ ശരിയാകൂ എന്നു പറഞ്ഞ്പാടാ നുള്ള ക്ഷണം നിരസിക്കുകയും ചെയ്തതായാണു അറിവ്) ഒരു കളിയരങ്ങിലെ പാട്ടുകാരനായി തന്നെ ആണു അഭിനയിക്കേണ്ടത്- ചാരുമുഖീ ഉഷാ മന്ദം എന്നപ്രശസ്തമായ ഗാനരംഗമായിരുന്നു അതു. ഷൂട്ടിങ്ങ് സമയത്ത് പൊന്നാനി ആയി അഭിനയിക്കുന്ന അച്ഛന്റെ കൂടെ ശിങ്കിടിക്കാരനായി അഭിനയിക്കാന്‍ എത്തിയത് അന്നത്തെ ഒരു പമുഖനടന്‍( ആലുമ്മൂടന്‍ ആയിരുന്നു എന്നു തോന്നുന്നു) അച്ഛന്‍ വഴങ്ങിയില്ലത്രേ. . തോന്നിയതു കാട്ടാന്‍ പറ്റില്ല.പാട്ടുകാരന്‍ തന്നെ ശങ്കിടി ആയി വന്നാലെ താന്‍ അഭിനയിക്കൂ എന്ന അച്ഛന്റെ നിര്‍ബന്ധത്തിനു  മുന്നില്‍ സിനിമാ പ്രവര്‍ത്തര്‍ മുട്ടു മടക്കി. ശങ്കിടി പാട്ടുകാരനെ വച്ച് തന്നെ  അന്നു ആ ഷൂട്ടിങ്ങ് നടത്തി  എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കേട്ടറിവാണു. വസ്തുതാപരമായ പിശകുണ്ടെങ്കില്‍ ക്ഷമിക്കണം.  (വിന്‍സന്റ് മാഷ് സംവിധാനം ചെയ്ത് മധു, ശ്രീവിദ്യ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ഈ സിനിമയുറ്റെ പേര്‍ “ചെണ്ട )                                                                                                                           ലേഖകന്‍: മോഹനന്‍ പി . ശ്രീക്രിഷ്ണപുരം , ( തിരൂര്‍ നമ്പീശന്റെ മകന്‍)

No comments:

Post a Comment