കലാകാരന്മാര് എന്ന നിലയില്‍ അല്പം അറിവില്‍ അഹങ്കരിക്കുന്ന നമ്മള് വെറും വഴി പോക്കരാണ്.സത്രങ്ങളില്‍ ചിലര്‍ വരുന്നു ,ചിലര്‍ പോകുന്നു .പൂര്‍വീകരുടെ കലാമൂല്യങ്ങള്‍ക്ക് മുന്നില്‍ നമ്മളൊന്നും ആരുമല്ല.ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ എന്തെങ്കിലും ചെയ്തു പോകാന്‍ കഴിയുന്നു എന്ന് മാത്രം...കലാമണ്ഡലം തിരൂര്‍ നമ്പിശന്
Showing posts with label KATHAKALISANGEETHAM. Show all posts
Showing posts with label KATHAKALISANGEETHAM. Show all posts
Saturday, June 29, 2013
Wednesday, June 26, 2013
ആറാം തമ്പുരാന്‍, ഏഴാം തമ്പുരാന്‍
പൂമുള്ളി മന പെരിങ്ങോട് പൂമുള്ളി മനക്കല്‍ ഏഴാം തമ്പുരാന്റെ (രാമന്‍ നമ്പൂതിരിപ്പാട്)മകന്‍ വാസുദേവന്തമ്പുരാനു കഥകളി സംഗീതത്തിന്റെ താല്പര്യം ഉദ്ദേശിച്ച് പഠിപ്പിക്കാന്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പല നിര്‍ദേശങ്ങളും ആറാം തമ്പുരാനില്‍ നിന്നും ഏഴാം തമ്പുരാനില്‍ നിന്നും,വാസുദേവന്‍ തമ്പുരാനില്‍ നിന്നും എനിക്ക് കഥകളി സംഗീതത്തില്‍ മുതല്‍ക്കൂട്ടായി ലഭിച്ചിട്ടുണ്ട്.

ആറാം തമ്പുരാന്‍

ലേബലുകള്‍:
KATHAKALISANGEETHAM,
തിരൂര്‍ നമ്പീശന്‍
Monday, June 24, 2013
ഉണ്ണിക്ര്ഷ്ണക്കുറുപ്പ്
ഉണ്ണികൃഷ്ണക്കുറുപ്പ്
കലാമണ്ഡലത്തില്‍ നിന്നും പുറത്തു പോന്നതിനു ശേഷം അരങ്ങുകളില്ഉണ്ണികൃഷ്ണക്കുറുപ്പിന്റെ കൂടെ പാടിക്കൊണ്ടാണ് കൂടുതല്‍ കാലം പരിചയം ഉണ്ടായത് .ചുമതല ആയി പാടാന്‍ വേണ്ട സന്ദര്‍ഭങ്ങള്‍ അദ്ദേഹം അനുവദിച്ചു തന്നിരുന്നു .മറ്റു പലരും ചെയ്യാത്ത ഒരു പ്രോത്സാഹനം ആയിരുന്നു അത് .ഞങ്ങള്‍ തമ്മിലുള്ള പെരുമാറ്റം ആണെങ്കില്‍ അരങ്ങത്ത് സ്നേഹിതന്മാര്‍ എന്ന നിലയില്‍ ചിരിച്ചും രസിച്ചുമാണ് പാടിയിരുന്നത് .അല്ലാത്ത സമയങ്ങളില്‍ ജ്യേഷ്ഠാനുജന്മാര്‍ എന്ന നിലയില്‍ തന്നെ ആയിരുന്നു പെരുമാറിയിരുന്നത് .ഈ പെരുമാറ്റം മറ്റാരില്‍ നിന്നും ഉണ്ടായിരുന്നില്ല.കാലം അദ്ദേഹത്തെ അകറ്റി .അതിനു ശേഷം ഞാന്‍ ഒറ്റയാനായി കഴിയേണ്ടി വന്നിരിക്കയാണ്.ആ നല്ല ഓര്‍മ്മകള്‍ ഇന്നും നില നില്ക്കുന്നു.
നമ്പീശന്‍ ആശാന്‍(കലാമണ്ഡലം നീല കണ്ഠന്‍ നമ്പീശന്‍)
നമ്പീശനാശാന്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍.....കഥകളി സംഗീതത്തിന്റെ സ്വാധീനം
![]() |
| KALAMANDALAM NEELAKANDAHAN NAMBISSAN |
കഥകളി സംഗീതത്തിന്റെ ഭദ്രതയെ നില നിര്‍ത്താന്‍ ആത്മാര്‍ത്ഥമായി ത്യാഗങ്ങള്‍ സഹിച്ചു പ്രവര്‍ത്തിച്ചിരുന്ന ആചാര്യന്മാരില്‍ എന്ത് കൊണ്ടും മുന്നില്‍ ആയിരുന്നു നമ്പീശന്‍ ആശാന്‍(കലാമണ്ഡലം നീല കണ്ഠന്‍ നമ്പീശന്‍).അദ്ദേഹത്തിന്റെ ശിഷ്യന്മാരായ പാട്ടുകാരാണ് കഥകളി രംഗത്ത് പ്രവര്ത്തിച്ചു വരുന്നത് .എന്നാല്‍ കഥകളി സംഗീതത്തിനു വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നാണ് ചിലരുടെ അഭിപ്രായം .ഒരു കാര്യം ശരിയാണ് ,.കഥകളി സംഗീതത്തിന്റെ അന്തസ്സത്തയെ ബഹുമാനിച്ച് അദ്ദേഹം അതിനെ വികൃത മാക്കിയില്ല എന്നത് സത്യമാണ് .അതില്‍ അടിയുറച്ച വിശ്വാസത്തോടെ ശക്തരായ കുറെ ശിഷ്യന്മാരെ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത് .കൈ നനയാതെ മീന്‍ പിടിക്കുന്നവരെ സംബന്ധിച്ച് അദ്ദേഹം വെറുമൊരു പാട്ടുകാരന്‍ മാത്രം ആയിരിക്കാം .ഞാന്‍ നമ്പീശന്‍ ആശാന്റെ കൂടെ കഴിയുന്നത്ര സന്ദര്‍ഭങ്ങളില്‍ കഥകളി രംഗങ്ങളില്‍ ഉണ്ടായിരുന്നു .
ലേബലുകള്‍:
KATHAKALISANGEETHAM,
ആശാന്‍,
തിരൂര്‍ നമ്പീശന്‍
Saturday, October 10, 2009
പ്രണാമം
ലേബലുകള്‍:
KATHAKALISANGEETHAM,
തിരൂര്‍ നമ്പീശന്‍
Subscribe to:
Posts (Atom)


