1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Monday, June 24, 2013

മഹാകവി വള്ളത്തോള്‍

 എന്ത്...! തിരൂരില്‍ നിന്നോ!                                             കലാമണ്ഡലത്തില്‍  ചേര്‍ന്ന സമയത്ത് വള്ളത്തോളിനു ഞങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു നമ്പീശനാശാന്‍.“മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിക്കുട്ടി,   തിരൂര്‍ നമ്പീശന്‍ കുട്ടി”എന്ന്. മഹാകവി അത്ഭുതത്തോടെ ചോദിച്ചു” എന്ത് തിരൂരില്‍ നിന്നോ!” അത് അദ്ദേഹത്തിനു അത്ഭുതം തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ ജന്മനാടും തിരൂരിലെ മംഗലം എന്ന സ്ഥലത്തായിരുന്നു.കഥകളിക്കു തീരെ പ്രചാരമില്ലാത്ത ആ സ്ഥലത്തു നിന്നും കഥകളി പഠിക്കുവാന്‍ ഒരാള്‍ എത്തി എന്നതാണു അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്.

1 comment:

  1. ഒരിടക്ക് തിരൂരിൽ ധാരാളം കളികൾ ഉണ്ടായിരുന്നു. തുഞ്ചൻ പറമ്പിലും, സമീപ പ്രദേശങ്ങളായ തവനൂര് മന, തിരുനാവായ, തൃപ്രങ്ങോട് തുടങ്ങിയ ക്ഷേത്രങ്ങളിലും കളി പതിവായിരുന്നു. ഭാഷാ പിതാവിന്റെ ജന്മദേശമായ തുഞ്ചൻ പറമ്പിൽ കളി നിന്നിട്ട് കാലങ്ങളായി. സാംസ്കാരിക സമ്മേളനങ്ങളും, മറ്റും മുറക്ക് നടക്കുന്നുണ്ട്. എന്നാൽ കഥകളി ഉൾപ്പെടുത്താൻ അധികൃതർ തയ്യവാറില്ല. ഈയിടെ ചില കലാസ്നേഹികൾ തുഞ്ചന്റെ പേരിലുള്ള കോളേജിൽ ഒരു കളി നടത്താനുള്ള വട്ടം കൂട്ടി. പക്ഷെ 'അധികാര പച്ചകൾ' ഇവിടെ കഥകളി പച്ചക്ക് പാരയായി. ഗോപി ആശാൻ ഇനി കളിക്ക് ഈ നാട്ടിലേക്കില്ല എന്ന് വരെ പറഞ്ഞു. കഥകളി ഒരു മതത്തിന്റെയോ ജാതിയുടെയോ സിമ്പൽ ആയി കാണുന്നു ഇക്കൂട്ടർ. തിരൂരിൽ എഴുത്തച്ചന്റെ പ്രതിമ സ്ഥാപിക്കാൻ കഴിയാതിരുന്നതും ഇതേ കാരണത്താൽ തന്നെ.
    ആസ്വാദകരുടെ കുറവ് മറ്റൊരു വശത്ത്. തിരൂര് ന്റെ സംസ്കാരം പണ്ടും ഇങ്ങനെ ആയിരിക്കണം. അതല്ലേ തിരൂരിലെ വേരുകൾ അറുത്തു നമ്പീശൻ ആശാൻ ശ്രീകൃഷ്ണപുരത്തേക്ക് പറിച്ചു നട്ടത്. എങ്കിലും ആ പേരിനൊപ്പം 'തിരൂര്' എന്ന് ചേർക്കാൻ അദ്ദേഹം മറന്നില്ല.

    ReplyDelete