1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Friday, January 24, 2014

 യുവജനോത്സവം ( സ്കൂൾ കലോത്സവം)- കഥകളി സംഗീത മത്സരം:-

യുവജനോത്സവങ്ങളില്‍ കഥകളി സംഗീത മത്സരം എന്നത് ഒഴിവാക്കി കഥകളി പദ അവതരണ മത്സരം എന്നാക്കുക .കഥകളിയിലെ പതിഞ്ഞ കാല പദങ്ങള്‍ ചിട്ടയോടെ പാടി അവതരിപ്പിക്കണം.മൂല്യനിര്‍ണ്ണയത്തിനായി പരിചയസമ്പന്നരായ അര്‍ഹത ഉള്ള കഥകളി ഗായകരെ മാത്രം നിശ്ചയിക്കണം.ആസ്വാദകരുടെ കയ്യടി, പാരമ്പര്യ മഹിമ, രക്ഷിതാക്കളുടെ പ്രേരണ എന്നിവക്ക് വിധേയരാകാത്ത വിധികര്‍ത്താക്കളെ ഏര്‍പ്പെടുത്തണം. കാസറ്റ് ശൈലിക്കാരുടെയും മ റ്റും തള്ളിക്കയറ്റം ഒഴിവാക്കണം.കൊല്ലം തോറും തോടയം ,പുറപ്പാട് ,മേളപ്പദം പതിഞ്ഞ പദങ്ങള്‍ എന്നിവ മാറി മാറി മത്സര രംഗത്ത് അവതരിപ്പിക്കണം  എന്ന നിബന്ധന വച്ചാല്‍  അടിസ്ഥാന തത്വങ്ങള്‍  ഉറച്ചിട്ടുണ്ടോ എന്നു നോക്കാന്‍ സന്ദര്‍ഭം ലഭിക്കും. അവരില്‍ നിന്ന് താലപര്യമുള്ളവരെ കഥകളി സ്ഥാപനങ്ങളിലേക്ക് സ്വീകരിക്കാവുന്നതാണ്.കാസറ്റില്‍ നിന്നും പഠിച്ച ഹരിണാക്ഷിയോ ,എന്തിഹ മന്‍ മാനസയോ , പാടുന്നവര്‍ക്കല്ല,അടിസ്ഥാന കഥകളി സംഗീതത്തിനാണ് -ചിട്ടയോടെ ,കലാശം ഇരട്ടി എന്നിവയോടെ പദങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്കാണ് പോയന്റ് കൊടുക്കേണ്ടത്.

No comments:

Post a Comment