ORMAKAL...2
പുറപ്പാടാണ് ഇനി പഠിക്കാനുള്ളത് .കൂടെ മേളപ്പദവും.അതും കുറെ മാസങ്ങളോളം നീണ്ടു നിന്നു.ഞങ്ങള് ഓരോരുത്തരും അവശരായി തുടങ്ങി .പുതിയ ചുറ്റുപാടും അനുഭവങ്ങളുമാണല്ലോ .ഉച്ച ഭക്ഷണം കഴിഞ്ഞാല് ഉടന് സാഹിത്യ ക്ലാസില് പോകണം .സാഹിത്യ ക്ലാസിലെത്തുന്ന ഞങ്ങളുടെ തലയിലപ്പോള് അടുത്ത കളാസിനെ കുറിചുള്ള കാര്യങ്ങള് ആയിരിക്കും .പഠിച്ചത് പാടിക്കും .തെറ്റിയാല് .... എട്ടു മുപ്പതിന് ഭക്ഷണം കഴിഞ്ഞു വന്നാല് പിറ്റെന്നതെതക്കുള്ള പാഠം പഠിച്ചു കഴിയുമ്പോള് മണി പത്തര.ഒരു ഉറക്കം കൊണ്ട് മൂന്നു മണിയാവും .അലാറം കേട്ട് ഉണര്ന്നില്ലെന്കില് ചൂരല് പ്രയോഗം .അത് ഇടയ്ക്കു തരപ്പെടാരുണ്ട് .അതിനാല് മൂന്ന് മണിക്ക് മുമ്പ് തന്നെ ഭയന്ന് ഉണര്ന്നു സാധക ക്ലാസിലെത്തും.സാധകത്തിനു നമ്പീശനാശനാണ് വരുന്നതെങ്കില് കൂടുതല് പേടിയാണ് .ഒറ്റയ്ക്ക് ഒറ്റയ്ക്ക് നാല് കാലത്തില് പാടിക്കും .സാധകം ചെയ്യുന്നതിന്റെ പാണി ആശാന് തന്നെ കാണിച്ചുതരും .അത് പോലെ വന്നു കൊള്ളണം .കുറുമ്പ് കാട്ടിയാല് പിന്നെ പറയണ്ട .ആരോടും പക്ഷാഭേദമില്ല.ആറുമണിയാവുമ്പോഴേക്കും ക്ഷീണിക്കും .പിന്നെ ഓടിച്ചെന്നു ഭാരതപ്പുഴയില് കുളി.എഴരക്ക് കഞ്ഞി കുടി .എട്ടു മുപ്പതിന് വീണ്ടും ക്ലാസ്
.അരങ്ങേÁw തീര്ച്ചയാക്കി. മാടമ്പി പൊന്നാനി,ഞാന് ശങ്കിടി. പുറപ്പാടും മേളപ്പദവും.കുറെ ദിവസങ്ങളോളം പ്രത്യേക റിഹേഴ്സല്. അരങ്ങേറ്റം കഴിഞ്ഞു.ഇനിയാണ് കഥകള് പഠിക്കുന്നത്. ആദ്യമായി കോട്ടയം തമ്പുരാന്റെ കിര്മീരവധം അക്ഷരം ഒരു വിധം പഠിച്ചിട്ടുണ്ട്. പതഞ്ഞ താളത്തിലും കാലത്തിലും പഠിച്ചു തുടങ്ങി.പാട്ടിന്റെ ശ്രുതിയുടെയും താളത്തിന്റെയും ഇടയില് മുഴച്ചു നില്ക്കുന്ന അടിയുടെ ശബ്ദം -അത് താളത്തില് ആയിരിക്കില്ല. തല്ലു വാങ്ങാതിരിക്കാന് മത്സരിച്ചായിരുന്നു കഥകള് പഠിച്ചിരുന്നത് .പഠന കാര്യങ്ങളില് മാത്രമായിരുന്നു മത്സരം.മറ്റു കാര്യങ്ങളില് ആത്മ ബന്ധതോടെയാണ് കഴിഞ്ഞിരുന്നത് .സംശയങ്ങള് അന്യോന്യം ചോദിച്ചു മനസ്സിലാക്കിയിരുന്നു. ആയതില് ഞങ്ങള്ക്ക് ഇന്നും ക്രിതാര്ധത ഉണ്ട് .ഞങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് എട്ടു വര്ഷത്തെ കോഴ്സ് പൂര്തിയാക്കി.ഫസ്റ്റ് ക്ളാസോടെ ജയിക്കുവാന് കഴിഞ്ഞു. ആ സര്ടിഫികട്ടിനു വിലയുണ്ടോ ഇല്ലയോ എന്നസംശയം മാത്രം ബാക്കി.
കോട്ടയം കഥകള് നാലും ,തമ്പിയുടെ കഥകളും ചൊല്ലിയാട്ടം പതിവുള്ള മറ്റു കഥകളും ഞങ്ങള് പഠിച്ചു. കിര്മ്മീര വധം ,കാലകേയ വധം എന്നിവ നമ്പീശന് ആശാനും ബകവധം കല്യാണ സൌഗന്ധികം എന്നിവ ശിവരാമന് നായര് ആശാനും നടപ്പില്ലാത്ത ഭാഗങ്ങള് അടക്കമുള്ള തോരണ യുദ്ധം ,ബാലിവിജയം എന്നിവ മാധവപ്പണിക്കര് ആശാനുംമായിരുന്നു പഠിപ്പിച്ചിരുന്നത് .
അന്ന് ഈ ഭാഗങ്ങളില് നമ്പീശന് ആശാന് ,നെടുങ്ങാടി എന്നിവര് അരങ്ങു നിറഞ്ഞിരുന്ന കാലം ആയിരുന്നു .ഞങ്ങളെ കളിക്ക് കൊണ്ട് പോവുക പതിവാക്കി.പാടാന് അല്ല .സന്ധ്യകേളിക്കു താളം പിടിക്കണം .ഹാര്മോണിയം മീട്ടണം .ആശാന്മാര്ക്ക് ചുക് വെള്ളം ചായ ,മുറുക്കാന്, സോഡാ എന്നിവ ആവശ്യസമയങ്ങളില് എത്തിക്കണം .പാടിപ്പിച്ച കഥകള് ആണെങ്കില് ശ്ലോകം ചൊല്ലുന്ന സമയത്ത് പൊന്നാനി ശങ്കിടി രണ്ട് വരി കഴിഞ്ഞാല് മൂന്നാം വരി ഹാര്മോണിയം മീടുന്ന പാട്ട് വിദ്യര്ഥിക്ക് ആണ് .മൂന്നാം വരിയും ഉരുവിട്ട് ഊഴം കാത്തു നില്കും .അറിയാതെ വന്നാല് അവിടെ വെച്ച് ചേങ്കില കോല് കൊണ്ടുള്ള ഒന്നോ രണ്ടോ തീര്ച്ച .അതും പേടിച്ചാണ് നില്പ്. അഥവാ തോന്നിയാല് പോലും പഠിപ്പിച്ച രീതിയില് പാടാന് പറ്റിയെന്നു വരില്ല .കാരണം പരിഭ്രമം തന്നെ.ഒച്ചയും വരില്ല.പ്രത്യേകിച്ച് ആശാന്റെ ശബ്ദമെവിടെ ,ഞങ്ങളുടെ ശബ്ദമെവിടെ! കൈ കുഴഞ്ഞും കാല് കുഴഞ്ഞും നേരം വെളുക്കും. ഇങ്ങനെ കളികള് തുടര്ന്നു. പിന്നെ ,ഞങ്ങള്ക്ക് സീനിയര്മാരോടൊപ്പം മൂന്നാം പാട്ടുകാരയോ , രണ്ടാം പാട്ടുകാരയോ പോകാന് സാധിച്ചു തുടങ്ങി.അതിനു സന്ദര്ഭം കിട്ടാനായി അറിയാത്ത കഥകള് വാശിയില് ഒരു രാത്റി കൊണ്ട് ഒക്കെ മന; പാഠമാക്കി,സിനിയര്മാരുടെ കൂടെ കളിക്ക് പോയി തുടങ്ങി. പാട്ടുകാരന് ആയിട്ടല്ല.പാടിയത് ഏറ്റു പാടാന് കുറേശെ കഴിയും എന്നേ ഉള്ളു.
കളിക്കാലം ആകുന്നതിനു മുമ്പ് രാത്രിയില് ചൊല്ലിയാട്ടം ഉണ്ട് .വേഷക്കാര് വേഷം കെട്ടാതെ തലയില് ഒരു ശീലയും നെറ്റി നാടയും കാലില് കച്ചമണിയുംകെട്ടി ചൊല്ലിയാടും അലരേണ്ടുന്നകത്തി വേഷങ്ങളുടെ സമയങ്ങളില് അലറാന് ആശാന്മാര് ശീലിപ്പിക്കും.സ്റ്റേജില് എന്ന പോലെ ഇലത്താളവും ചെങ്ങിലയും ഉപയോഗിച്ച താളം പിടിച്ച പാടും .പാട്ടുകാരാശന്മാരും മേളക്കാര് ആശാന്മാരും നേതൃത്വം നല്കും .വേഷക്കാരന് ആശാന് ചൊല്ലിയാടിക്കും.ഒരു കഥ കഴിയുന്ന സമയം വരെ ആയിരുന്നു ഇത്.ഈ സമയംങളില് തെറ്റ് തിരുത്തല് കൂടുതല് കര്ശനം ആവും .ഇന്നും അതെല്ലാം മനസ്സില് തെളിഞ്ഞു വരുന്നു .
ഇതിനിടയില് അരങ്ങത്ത് കൂടുതല് സന്ദര്ഭങ്ങള് കിട്ടാന് തുടങ്ങി .പുതിയ തലമുരക്കാര്ക്ക് പരിചയ സിദ്ധിക്കായി മൈനര് സെറ്റ് എന്നപേരില് ട്രൂപ്പ് ഉണ്ടായിരുന്നു .വളരെ അച്ചടക്കത്തോടെ ആയിരുന്നു അത് നടത്തിയിരുന്നത് .ഇന്നത്തെ പ്രസിദ്ധരായ പലരും ആ ട്രൂപ്പിലെ ആദ്യവസനക്കാരായിരുന്നു .ഞങ്ങള്ക്ക് ധാരാളം അവസരങ്ങള് ഉണ്ടായിരുന്നു .അദ്ധ്വാനത്തിന്റെ ഫലമായി പുറം പരിപാടികള്ക്കും അവസരം കിട്ടിത്തുടങ്ങി .ആശാന്മാരുടെ ആശിര്വാദതൊടെ പരിപാടികള്ക്ക് പോയി തുടങ്ങി .
വെക്കേഷന് അടുത്താല് വടക്കെ മലബാറില് നിന്ന് -പരസ്സിനിക്കടവ് കളി യോഗത്തില് നിന്ന് പാടുകാരെ ആവശ്യപ്പെട്ടു ഗുരുനാഥനെ സമീപിക്കും .എന്നെയും ഒരു സഹായിയെയും കൊണ്ട് പോകാറുണ്ട് .എല്ലാ വര്ഷവും ഇത് പതിവായിരുന്നു .അവിടെ സ്റ്റേജ് പരിചയം കൂടുതല് കിട്ടും എന്നതിനാലാണ് ഞങ്ങളെ ഗുരുനാഥന് പറഞ്ഞയച്ചിരുന്നത് .ഇന്ന് പ്രസിദ്ധി ഉള്ളവരാണ് അന്ന് എന്റെ കൂടെ പാടിയിരുന്നത് .ഞങ്ങളുടെ പാട്ട് കേള്ക്കണമെന്ന താല്പര്യത്തില് അതിനനുസരിച്ച കഥകള് ഏതെങ്കിലും നിശ്ചയിക്കാരുന്ട്.അവിടത്തെ സ്ഥിരം പാട്ട്ടുകാര് ഞങ്ങളുടെ സാന്നിദ്ധ്യം ഇഷ്ടപ്പെട്ടിരുന്നില്ല .എങ്കിലും ഞങ്ങള് വളരെ അചടക്കതൊടെആണ് ട്രൂപ്പില് പെരുമാറിയിരുന്നത് .ഞങ്ങളെ ഒഴിവാക്കാന് ഞങ്ങള്ക്ക് സ്വാധീനം ഇല്ലാത്ത കഥകള് നിശ്ചയിപ്പിക്കും .എന്നാലും പുറപ്പാടും മേള പദവുംപാടാനുള്ള അവസരം ട്രൂപ്പ് മാനജര്മാര്ഉണ്ടാക്കി തരും
വടക്കെ മലബാറില് പത്തും ഇരുപതും നാഴിക നടന്നാണ് ഓരോ കളിസ്ഥലത്തും എത്തുക .പഴയ സംപ്രദായംഅനുസരിച്ച് ഉച്ചക്ക് എത്തുമ്പോള് കഞ്ഞിയും പുഴുക്കും പകല് ഊണും വിസ്തരിച്ചു വാക തേച്ചു കുളിയും പുലരും വരെ കളിയും വീണ്ടും യാത്രയും അനുഭവിച്ച് അറിഞ്ഞിട്ടുണ്ട് .മേടമാസതോടെ കളിയോഗത്തിന്റെ പെട്ടി വച്ച് കളി കഴിഞ്ഞാല് ഞങ്ങളെ മടക്കി അയക്കും .വീണ്ടും കലാമാണ്ടാലത്തില്. .അങ്ങനെ എട്ടു വര്ഷത്തെ പഠനം പൂര്ത്തിയാക്കി .
0 comments:
Post a Comment